2009, ജൂൺ 26, വെള്ളിയാഴ്‌ച

ചീയര്‍ ഗേള്‍സ്

ചിത്രം എന്ന സിനിമയില്‍ ഒരു ആചാരത്തേപ്പറ്റി പറയുന്നുണ്ട്
മലദൈവ ക്ഷേത്രത്തിലെ ഒരു വിചിത്രമായ ആചാരം
അവിടെ തൊഴാന്‍ വരുന്ന നവവധൂവരന്മാര്‍ പാലിക്കേണ്ടത്
വരന്‍ വധുവിനെ ഒരു വടിവെച്ച് മെല്ലേ അടിക്കണം
ഈ അവസരം ശരിയായി ഉപയോഗിച്ചിട്ട്
മോഹന്‍ലാല്‍പറയുന്ന ഒരു ഡയലോഗുണ്ട്
"എത്ര നല്ല ആചാരം !
ഇനിയും ഇമ്മാതിരി വല്ല ആചാരവും ഉണ്ടോ ?"
സിനിമയില്‍ മനുഷ്യന്റെ യുക്തിക്ക് നിരക്കാത്ത
വേറേ ആചാരങ്ങളേപ്പറ്റി ഒന്നും പറയുന്നില്ല
എന്നാല്‍ ഇപ്പോള്‍ ഈ ഗണത്തില്‍ പെടുത്താവുന്ന
ഒരു മനോഹരമായ ആചാരം ഉണ്ട്
"ചീയര്‍ ഗേള്‍സ് !!"
മാമാങ്കത്തട്ടുപോലെ കെട്ടിയുയര്‍ത്തിയ ഒരു സ്റ്റേജില്‍ നിന്നുകൊണ്ട് അല്‍പ്പവസ്ത്രധാരിണികളായ കുറേ മഹിളാരത്നങ്ങള്‍
ശരീരം കുലുക്കിക്കാണിക്കുക!
അവരുടെ ടീം ഫോറും സിക്സും ഒക്കെ അടിക്കുമ്പോള്‍
ടിവി ക്യാമറാ
ഈ ഹിഡുമ്പികളുടെ താണ്ഡവകുലുക്കം
ഫോക്കസില്‍ കാണിക്കുക
എത്ര മനോഹരമായ ആചാരം അല്ലേ ?
തമിഴ് നാട്ടില്‍ ചിലയിടങ്ങളില്‍
അപ്പനും അമ്മയും ഒക്കെ മരിക്കുമ്പോള്‍
ഉച്ചത്തില്‍ കരയാന്‍
ആളുകളേ വാടകക്ക് എടുക്കുമെന്നു കേട്ടിട്ടുണ്ട്
ഇവിടെ ഉച്ചത്തില്‍ ചിരിക്കാന്‍
ചീയര്‍ ഗേള്‍സിനെ വാടകക്ക് എടുത്തിരിക്കുന്നു
ആളുകള്‍ കൈയ്യടിക്കേണ്ട സമയം സൂചിപ്പിക്കാനെന്നവണ്ണം
ചീയര്‍ ഗേള്‍സ് തുള്ളിക്കളിക്കുന്നു
20- 20 വന്നതില്‍പ്പിന്നെയാണീ ആചാരം തുടങ്ങിയത്
ഒരുപക്ഷേ സിനിമാക്കാര്‍
കാശുകൊടുത്ത് ടീമിനെ രംഗത്തിറക്കിയപ്പോള്‍
സിനിമാഷൂട്ടിങ്ങിന്റെ ആശയവും ക്രിക്കറ്റുമായി
പുതിയ കോമ്പിനേഷന്‍ ശ്രുഷ്ടിച്ചതാണോ ?
പണ്ടൊക്കെ നായകനും നായികയും
ഏകാന്തതയില്‍ ഇരുന്നുപാടിക്കൊണ്ടിരുന്ന പാട്ട്
ഒരു ഇരുപത് പേരെങ്കിലും ഇല്ലാതെ ഇപ്പോള്‍ പാടാറില്ലല്ലോ
അതുപോലെ പുതിയ ഒരു ആശയം
അവതരിപ്പിച്ചതാണെന്നു കരുതി
സമാധാനിക്കുവാന്‍
അല്‍പ്പം മടിതോന്നുന്നു
സ്ത്രീകളേ അപമാനിക്കുന്ന
ഈ കലാപരിപാടികൊണ്ട് എന്ത് പ്രയോജനം ?
ഇനി ഇത് വേണമെന്ന് അത്ര നിര്‍ബന്ധം ആണെങ്കില്‍
ഒരു ചെറിയമാറ്റം എനിക്ക് നിര്‍ദ്ദേശിക്കാനുണ്ട്
രണ്ടുടീമാണല്ലോ ഒരുസമയം കളിക്കുന്നത്
ടോസ് നേടുന്ന ടീം ചീയര്‍ഗേള്‍സിനെ ഇറക്കട്ടേ
മറ്റേ ടീം ചീയര്‍ ബോയിസിനേയും
അവരുടെ ടീം
സിക്സും ഫോറും ഒക്കെ അടിക്കുമ്പോള്‍
ഈ ചീയര്‍ ബോയിസ്
സ്റ്റേജില്‍ അല്‍പ്പവസ്ത്ര ധാരികളായി നിന്ന്
മസില്‍ ഉരുട്ടിക്കാണിക്കട്ടേ !!
ജിംനേഷ്യത്തില്‍ പോയി
വെറുതേ മസിലുപെരുപ്പിച്ചു കൊണ്ടിരിക്കുന്ന
പുരുഷകേസരികള്‍ക്ക്
ഒരു സുവര്‍ണ്ണ അവസരമാകും അതുവഴികിട്ടുക
സ്ത്രീകള്‍ക്ക് അപമാനകരമായ
ഇത്തരം വിചിത്രമായ ആചാരങ്ങള്‍
ശ്രുഷ്ടിച്ച മഹാന്മാര്‍
എന്തേ ഈ വഴിക്ക് ഇതുവരെ ചിന്തിക്കാത്തത്
എന്നാണെന്റെ ഇപ്പോഴത്തേ സംശയം !!

2009, ജൂൺ 16, ചൊവ്വാഴ്ച

"പെണ്ണെഴുത്തിനെപ്പറ്റി"

മലയാളം ബ്ലോഗുകളില്‍ ഞാന്‍ ആകെ ഒന്നു പരതി.
പെണ്ണുങ്ങള്‍ എഴുതുമ്പോളുള്ള കുഴപ്പങ്ങളേപ്പറ്റി ഒരു പോസ്റ്റുകണ്ടു
സത്യത്തില്‍ ചിരിക്കാനാണുതോന്നിയത്
പെണ്ണുങ്ങള്‍ എഴുതിയാലെന്തെക്കെയോ വന്നുഭവിക്കുമെന്നാണു
ആ ബ്ലോഗറുടെ അഭിപ്രായം
എനിക്ക് അതിനോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല
സഹോദരാ,
പെണ്ണെഴുതിയാലും ആണെഴുതിയാലും
അത് വെറും എഴുത്തുമാത്രമല്ലേ ?
ജീവിത കഥയൊന്നുമല്ലല്ലോ ?
'ഞാന്‍' എന്ന് ആ എഴുത്തുകളില്‍ കാണുന്നത്
ഒരു വെറും കഥാപാത്രം മാത്രമല്ലേ ?
കഥാകാരിയാണാ ക്രൂരകൃത്യങ്ങളെല്ലാം ചെയതതെന്ന്
എന്തിനാ വെറുതേ സങ്കല്‍പ്പിച്ച് സങ്കടപ്പെടുന്നത് ?
പിന്നെ നമ്മുടെ സമൂഹത്തിന്റെ കപട ധാര്‍മ്മികബോധം കൈമുതലാക്കി
വലിയ അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതല്ലേ നല്ലത് ?
ഒരു കഥയോ ,കവിതയോ ,ലേഖനമോ ,
ഒരുസ്ത്രീ എഴുതുവാന്‍ ശ്രമിക്കുമ്പോള്‍
അവളുടെ ചുറ്റും കാണുന്ന കാര്യങ്ങളല്ലേ അതിലേക്കു വരിക ?
പുരുഷനു മേല്‍ക്കോയ്മയുള്ള ഒരു സമൂഹത്തില്‍
അവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളല്ലേ
അവന്‍ ജീവിക്കുന്ന ലോകത്തുതന്നേ ജീവിക്കുന്ന സ്ത്രീയും കാണുന്നത് ?
പിന്നെ ഒരു സ്ത്രീ ചുറ്റും കാണുന്ന
പ്രണയവും പ്രേമനൈരാശ്യവുംവഞ്ചനയും ഒക്കെ
തന്റെ സാഹിത്യത്തിനു വളമാക്കുമ്പോള്‍
അതില്‍ പുരുഷന്‍ അസ്വസ്തനാകുന്നതെന്തിനു ?
പിന്നെ ബ്ലോഗുകളില്‍
മൊത്തത്തില്‍ ഒരു കട്ടികുറവ് ഉണ്ടെന്നുള്ളത് സത്യം തന്നേ
അത്
വിഷയംതിരഞ്ഞെടുക്കുന്നതിലും, അവതരണ ഭംഗിയിലും
പ്രകടമാണെന്നത് അംഗീകരിക്കുന്നു
അത് പെണ്ണെഴുത്തില്‍ മാത്രമല്ലല്ലോഉള്ളത് ?
ചുരുക്കത്തില്‍
പെണ്ണുങ്ങള്‍ക്ക് അറിയാവുന്നവിധത്തില്‍ എഴുതിക്കൊള്ളട്ടേ
അതില്‍ അസ്വസ്തനാകാതെ
ആണെഴുത്തുകാര്‍ അവരുടെ വഴിക്കും നീങ്ങട്ടേ
ബ്ലോഗുകളാകുന്ന എക്സ്പ്രസ്സ് ഹൈവേയില്‍
രണ്ടുപേര്‍ക്കും തടസ്സമില്ലാതെ നീങ്ങാനുള്ള വീതിയുണ്ടല്ലോ ?
പിന്നെ എന്താ പ്രശ്നം അല്ലേ ?

2009, ജൂൺ 15, തിങ്കളാഴ്‌ച

കാട്ടിക്കുറുനീലി

കാട്ടിക്കുറുനീലി
(ഇത് ഒരു പഴയ ഹാസ്യകവിതയാണ്.
ഒരു പെണ്ണിന്റെ ചന്തം വര്‍ണ്ണിച്ചിരിക്കുന്നത് നോക്കൂ)
“കാട്ടിക്കുറിനീലിയായൊരു പെണ്ണിന്റെ,
ചന്തം കേള്‍ക്കിന്‍ നിങ്ങള്‍ മാലോകരേ!
തവളക്കുറുങ്കാലി, കൊട്ടുകാലിപ്പെണ്ണ്,
ചന്തമായി നല്ല പെരുവയറ്,
കൊട്ടപോലെ രണ്ടുകവിളും, കൊടുങ്കൈയും,
കുണ്ടു കണ്ണും, രണ്ടു കോന്തപ്പല്ലും,
വെണ്ണീറുകൂട്ടിപ്പിരിച്ച തലമുടി,
ചന്തമായി നല്ല ചെടകളുണ്ട്,
ചാമക്കതിരൊത്ത ഈരുണ്ട്, പേനുണ്ട്,
ചാല്‍ വെച്ചൊഴുകുന്ന തള്ളപ്പേനും,
ഇവളൊത്തു ചമഞ്ഞുപുറപ്പെടുമ്പോള്‍,
ഇവള്‍ക്കൊത്തൊരു നത്തും,കുരങ്ങുമില്ല,
കൂമനും, കീരനും നാണിച്ചൊളിക്കുമീ
മോന്തകണ്ടാലിവള്‍ മോന്തകണ്ടാല്‍